THANKS FOR VIEWING THE BLOG AND COMMENTS........

Mudras


ചൂണ്ടുവിരല്‍ അമര്‍ത്തു; നിങ്ങളുടെ പുറം വേദന ഇല്ലാതാക്കൂ… മറ്റുവിരലുകള്‍ അമര്‍ത്തുമ്പോള്‍ എന്ത് സംഭവിക്കും? Press-A-Finger ശരീരത്തിനകുത്തുണ്ടാകുന്ന ചെറിയ പ്രശ്‌നങ്ങളാണ് അസുഖമായി പുറത്തുവരുന്നത്. നമ്മുടെ ആരോഗ്യശീലത്തില്‍ വരുന്ന മാറ്റമാണ് പലപ്പോഴും ഇത്തരം അസുഖങ്ങള്‍ക്ക് കാരണം. ജിന്‍ ഷിന്‍ ജ്യൂത്ഷൂ എന്ന പൗരാണിക രീതിയില്‍ കൈകളിലെ പലസ്ഥലങ്ങളിലായി അമര്‍ത്തുന്നത് നിങ്ങളുടെ ശരീരത്തിന്റെ പ്രവര്‍ത്തനരീതിയെ ക്രമപ്പെടുത്തുവാന്‍ കഴിയുമെന്ന് തെളിയിച്ചിട്ടുണ്ട്. തള്ളവിരല്‍ തള്ളവിരലില്‍ അമര്‍ത്തുകയാണെങ്കില്‍ ഉറക്കവും ദഹനപ്രക്രിയയും ക്രമപ്പെടുത്തുവാന്‍ കഴിയും. മാത്രമല്ല, തൊക്കുരോഗം, തലവേദന, സ്ഥിരമായി അസുഖം വരുന്നതും കുറയും. ചൂണ്ടുവിരല്‍ ചൂണ്ടുവിരലില്‍ അമര്‍ത്തുന്നതിലൂടെ വൃക്ക മൂത്രസഞ്ചി എന്നിവയുടെ പ്രവര്‍ത്തനം ക്രമപ്പെടും. ആശങ്ക കുറയ്ക്കുന്നതിനും പേശികള്‍ വലിയുന്നത് കുറയ്ക്കുവാനും ചൂണ്ടുവിരലില്‍ അമര്‍ത്തുന്നത് നല്ലതാണ്. പുറംവേദന, പല്ലുവേദന, ദഹനപ്രശന്ം എന്നിവയും ഇല്ലാതാക്കാം. നടുവിരല്‍ നടുവിരല്‍ അമര്‍ത്തുന്നതിലൂടെ കരളിന്റെയും നാടിയുടെ പ്രവര്‍ത്തനവും ക്രമപ്പെടുത്താന്‍ കഴിയും. ദേഷ്യം അനിശ്ചിതാവസ്ഥ എന്നിവ ഇല്ലാതാക്കുവാനും രക്തദമനികളുടെ ആരോഗ്യത്തിനും നല്ലതാണ്. ആര്‍ത്തവസമയത്തെ വേദന കാഴ്ച സമ്പന്ധമായ പ്രശ്‌നങ്ങള്‍ തലവേദന എന്നിവ ഇല്ലാതാക്കുവാനും കഴിയും. മോതിരവിരല്‍ ശ്വാസകോശത്തിന്റെയും ദഹനേന്ദ്രിയങ്ങളുടെയും പ്രവര്‍ത്തനം ക്രമപ്പെടുത്തുവാന്‍ മോതിരവിരല്‍ അമര്‍ത്തുന്നതിലൂടെ കഴിയും. ഉത്കണ്ഠ അകറ്റുവാനും കേള്‍വി ശക്തിയ്ക്കും നല്ലതാണ്. ചെറുവിരല്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം ക്രമപ്പെടുത്തുന്നുതിനായി ചെറുവിരല്‍ അമര്‍ത്തുന്നത് നല്ലതാണ്. ഏകാന്തത, ഉത്കണ്ഠ എന്നിവ ഒഴിവാക്കാം. തൊണ്ടവേദന ഇല്ലാതാക്കുവാനും എല്ലുതേയ്മാനം ഉണ്ടാവാതിരിക്കുവാനും ഇതിന് കഴിയും.

No comments:

Post a Comment